Friday, April 23, 2010

ഇന്ന് തൃശ്ശൂർ പൂരം

ഇന്ന് വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം. വ്യാഴാഴ്ച്ച തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞു. 10 ദേശത്തിന്റെ പൂരമാണ് തൃശ്ശൂർ പൂരം. തിരുവമ്പാടി,പാറമേക്കാവ് എന്നിവയാണ് ഇവയിൽ പ്രശസ്തർ. തിരുവമ്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ് പഞ്ചവാദ്യം, പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം എന്നിവയാണ് മേളപ്പെരുമ. തിരുവമ്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ്  മഠത്തിൽ നിന്ന് തുടങ്ങുന്നു. ഇലഞ്ഞിത്തറ മേളം പാറമേക്കാവിന്റെ മാറ്റ് കൂട്ടുന്നു. വിചാരിക്കാൻ പറ്റാത്ത തിരക്കാവും ഈ സമയങ്ങളിൽ ഇലഞ്ഞിമരചുവട്ടിൽ. ആസ്വാദകർ കൈയ്യുയർത്തി മേളക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും തെക്കോട്ടിറങ്ങുന്നതോടെ കുടമാറ്റത്തിന്റെ സമയമാകും. പാറമേക്കവ് വടക്കുംനാഥന് അഭിമുഖമായും തിരുവമ്പാടി പാറമേക്കാവിന് അഭിമുഖമായും നില നിൽക്കുന്നതോടെ കുടമാറ്റം ആരംഭിക്കും. വർണ്ണ വൈവിദ്ധ്യമായ കുടകൾ ഇരു കൂട്ടരും വാശിയോടെ മാറ്റുമ്പോൾ കാണികൾ ആവേശഭരിതരാകും. പൂഴിയിട്ടാൽ താഴെ വീഴാത്തത്ര ജനതിരക്കായിരിക്കും ഈ സമയങ്ങളിൽ. രാത്രിയിൽ തിരുവമ്പാടി മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുമ്പോൾ പാറമേക്കാവ് പാറമേക്കാവമ്മയുടെ തിരുസന്നിധിയിൽ പഞ്ചവാദ്യം നടത്തുകയായിരിക്കും. പുലർച്ചെ മനസ്സും കണ്ണും കാതും ഒരു പോലെ കുളിർപ്പിക്കുന്ന ഇരു വിഭാഗത്തിന്റേയും വെടിക്കെട്ടോടെ പൂര ദിവസം സമാപിക്കുന്നു. പിറ്റേന്ന് ദേശവാസികളുടെ അതായത് തൃശ്ശൂരുകാരുടെ പൂരമാണ്. ഉപചാരം ചൊല്ലി ദേശങ്ങൾ പിരിയുന്നതോടെ ഈ കൊല്ലത്തെ പൂരം സമാപിക്കുന്നു.

7 മൊഴികൾ:

മാത്തൂരാൻ April 23, 2010 at 12:09 PM  

തൃശ്ശൂർ പൂരം ഒരു കൊല്ലം കൂടി നഷ്ടമാ‍കുന്നു

അക്ഷരം April 24, 2010 at 6:54 AM  

ഇത് വരെ പൂരം കണ്ടിട്ടില്ല , എന്നാല്‍ പല ബ്ലോഗിലായി പൂരം കണ്ടു ....അതിലോന്നിതും നന്ദി ...

jyo.mds April 27, 2010 at 3:18 AM  

കുറേ കാലം മുന്നെ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ ധനലക്ഷ്മി ബാങ്കിന്റെ മുകളില്‍ ഇരിക്കുമ്പോള്‍,പെട്ടെന്ന് പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ കൊണ്ടുവരുന്ന ദാരുണസംഭവത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മാത്തൂരാൻ May 1, 2010 at 4:56 AM  

അക്ഷരം, ഒരു പ്രാവശ്യം പൂരം കാണേണ്ടത് തന്നെയണ്.

ജ്യോ, പലതരത്തിലുള്ള അപകടങ്ങൾ പൂരങ്ങൾക്കുണ്ടാകാറുണ്ട്. എന്നാലും ആളുകൾ പൂ‍രം കാണാൻ പോകുന്നു..

കുമാരർ. നന്ദി

പൂരം കഴിഞ്ഞു.. എനി അടുത്ത കൊല്ലത്തേക്കുള്ള കാത്തിരിപ്പ്. പൂരം കാണാൻ വന്ന എല്ലാവർക്കും നന്ദി.

വെഞ്ഞാറന്‍ May 4, 2010 at 2:00 AM  

kaanaaththa pooram enne kothippikkunnu!

Post a Comment

എന്തെങ്കിലും 2 വാക്ക്....

അഭിപ്രായങ്ങൾ

നിങ്ങൾക്ക് തോന്നുന്ന അഭിപ്രായങ്ങൾ കമന്റിന്റെ രൂപത്തിൽ രേഖപ്പെടുത്തുക

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP